KSDLIVENEWS

Real news for everyone

വാഹനാപകടത്തിൽ പരുക്കേറ്റ ക്രിക്കറ്റ് താരം മരിച്ചു

SHARE THIS ON

തിരുവനന്തപുരം ∙ ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേരള ജൂനിയർ ക്രിക്കറ്റ് ടീം മുൻ അംഗം നരുവാമൂട് വെള്ളാപ്പള്ളി ദീപത്തിൽ ബി.ദീപൻരാജ് (31) മരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടം. സംസ്കാരം നടത്തി.

വലംകയ്യൻ ബാറ്ററും മീഡിയം പേസറുമായ ദീപൻരാജ് അണ്ടർ 15, 17 വിഭാഗങ്ങളിൽ കേരളത്തിനായി ദേശീയ ചാംപ്യൻഷിപ്പുകളിൽ കളിച്ചിട്ടുണ്ട്. പരേതനായ ബാബുരാജ് – സ്വപ്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രുതി, മകൻ: കൃഷ്ണദേവ് (രണ്ടരവയസ്സ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!