പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍നിന്നും പിന്നോട്ടില്ല; സർക്കാരിന് ജനപിന്തുണ വർധിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷം സർക്കാരിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ സാധിച്ചു. സർക്കാരിനുള്ള ജനപിന്തുണ വർധിച്ചുവരികയാണ്. തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ വാർഷിക ദിനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിറകോട്ട് പോകില്ല. സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾക്കെതിരായ കുപ്രചരണങ്ങൾ തുറന്നു കാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സിൽവർ ലൈനിനെതിരെ തുടർ സമരങ്ങൾ സംഘടിപ്പിച്ച മേഖലകളിൽ പോലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം നേടി. ഏത് പദ്ധതി വരുമ്പോഴും നാട്ടിൽ അതിനെതിരായി പ്രതിഷേധവുമായി പലരും രംഗത്തുവരാറുണ്ട്. അതിനുപിന്നിൽ പലതരത്തിലുള്ള നിക്ഷിപ്ത താൽപര്യക്കാരും ഉണ്ടാകാറുണ്ട്. വികസന കാര്യങ്ങൾ വേണ്ട എന്ന് പറയുന്നത് നാടിനെ പിറകോട്ടടിക്കാനേ ഉപകരിക്കൂ, മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലൈഫ് മിഷന്റെ ഭാഗമായി 2,95,006 വീടുകൾ പൂർത്തീകരിച്ചു നൽകിയിട്ടുണ്ട്. അടുത്ത മാസത്തോടെ അത് മൂന്ന് ലക്ഷമായി വർധിപ്പിക്കാനാകും എന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2017 മുതൽ 2021 മാർച്ച് 31 വരെ ലൈഫ് പദ്ധതിയിൽ 2,62,131 വീടുകളാണ് പൂർത്തിയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ 32875 വീടുകളാണ് പൂർത്തിയാക്കിയത്.
JUST IN
Just now
ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്
Marketing Feature
ഓണർ എക്സ്9 5ജി വിപണിയിൽ: അഫോർഡബിൾ റെയ്റ്റ്, കിടിലൻ ഫീച്ചറുകൾ
7 min ago
വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയർവേസ്; സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി
See More
20,750 ഓഫീസുകളിൽ കെ ഫോൺ കണക്ഷൻ നൽകി. 22,342 പേർക്ക് പിഎസ്സി വഴി നിയമനശുപാർശ നൽകി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കെ ഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. അതിന്റെ ഭാഗമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ പുരോഗമിച്ചു വരികയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽ പെട്ട നൂറ് കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ 181 പുതിയ കമ്പനികളും (ടെക്നോപാര്‍ക്ക്41, ഇന്‍ഫോപാര്‍ക്ക്100, സൈബര്‍പാര്‍ക്ക്40) പ്രവര്‍ത്തനമാരംഭിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മ്മിതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

