KSDLIVENEWS

Real news for everyone

വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി; നിയന്ത്രണം ഇങ്ങനെ

SHARE THIS ON

കോട്ടയം ∙ ചിങ്ങവനം–ഏറ്റുമാനൂർ റൂട്ടിൽ ഇരട്ടപ്പാത നിർമാണം നടക്കുമ്പോൾ വേണാടും പരശുറാമും പോലെ ജനം കാര്യമായി ആശ്രയിക്കുന്ന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നത് എന്തുകൊണ്ടാകും?. തെക്കൻ ജില്ലകളിലെയും മലബാറിലെയും ട്രെയിൻ യാത്രികരുടെ സംശയമിതാണ്. റെയിൽവേയുടെ മറുപടി ഇതാണ്: എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമുള്ളതുമാണു കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണം.

ഇത് എറണാകുളത്തുനിന്നു സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കു മാത്രമാണു തികയുക. മറ്റു ട്രെയിനുകൾ കൂടി എത്തിയാൽ കൂടുതൽ സമയം എടുക്കും. ഇതു മറ്റു ട്രെയിനുകൾ വൈകാൻ കാരണമാകുമെന്നും റെയിൽവേ പറയുന്നു.


വേണാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളാണു റദ്ദാക്കുന്നതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ. 21 ട്രെയിനുകളാണ് ഇന്നു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ റദ്ദാക്കുന്നത്. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!