KSDLIVENEWS

Real news for everyone

പേടിയാണച്ഛാ, ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല’; കിരണിന്റെ വാദങ്ങളെ പൊളിച്ചത് വിസ്മയയുടെ ശബ്ദം

SHARE THIS ON

കൊല്ലം: പെണ്‍കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന സ്ത്രീധനസമ്പ്രദായത്തെ തുറന്നുകാട്ടാനാണ് വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ വിവാഹക്കമ്പോളത്തില്‍ താനൊരു വിലകൂടിയ ഉത്പന്നമാണെന്നു കരുതുകയും സ്ത്രീധനസമ്പ്രദായത്തെ ശരിയാണെന്നു കരുതുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. കിരണിന്റെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്ന സംഭാഷണങ്ങളില്‍നിന്ന് അയാള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹത്തിനുമുമ്പുതന്നെ പ്രത്യേക കമ്പനിയുടെ വാഹനം ആവശ്യപ്പെട്ടിരുന്നത് തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!