റെയ്ഡിനിടെ പാര്‍ലമെന്‍്റ രേഖകള്‍ കൊണ്ടുപോയി: സിബിഐക്കെതിരെ കാര്‍ത്തി ചിദംബരം

ദില്ലി: സിബിഐക്ക് എതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം (karthi chidambaram). സിബിഐ നടത്തിയ റെയ്ഡില്‍ പാര്‍ലമെന്‍്റ് ഐടി സമിതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൊണ്ടുപോയെന്നാണ് കാര്‍ത്തി ചിദംബരത്തിന്‍്റെ ആരോപണം. വിഷയത്തില്‍ അവകാശ ലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്നും കാര്‍ത്തി അറിയിച്ചു. അതിനിടെ വിസ കോഴ കേസില്‍ കാര്‍ത്തിയുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസം തുടങ്ങി.
ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കുവാന്‍ അന്‍പത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യുന്നത്.. കേസില്‍ ഇന്നലെ ആറ് മണിക്കൂര്‍ കാര്‍ത്തിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യതൊരു തെളിവുമില്ലാത്ത പൊള്ളയായ കേസിലാണ് തന്നെ സിബിഐ പ്രതിയാക്കിയിരിക്കുന്നതെന്ന് കാര്‍ത്തി ചിദംബരം ആരോപിക്കുന്നു. ഇതിനിടെ വീസ കോഴക്കേസില്‍ ഇഡി എടുത്ത കേസില്‍ കാര്‍ത്തി ചിദംബരത്തിന് ദില്ലി കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു. മെയ് 30 വരെ കാര്‍ത്തിയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്ക് നിര്‍ദ്ദേശം.
വീസ കൈക്കൂലി കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ വിശ്വസ്തന്‍ ഭാസ്ക്കര്‍ രാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇയാള്‍ വഴിയാണ് കാര്‍ത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തല്‍. വീസ കേസില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ കാര്‍ത്തി ചിദംബരം സ്വാധീനം ചെലുത്തിയെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു.
കേസില്‍ ഒന്നാം പ്രതിയാണ് അറസ്റ്റിലായ ഭാസ്ക്കര്‍ രാമന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും വിശ്വസ്തനാണ് ആണിയാള്‍. ഇയാള്‍ വഴി താപവൈദ്യൂതി നിലയത്തിന്റെ നിര്‍മ്മാണ കമ്ബനി പണമിടപാട് നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ദില്ലിയിലേക്ക് കൊണ്ടു പോയിരുന്നു. ഇതിനിടെ കാര്‍ത്തി ചിദംബരത്തിനെതിരെ എതിരായ കേസിലെ എഫ്‌ഐആര്‍ പുറത്തായി.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പ്രോജക്‌ട് വീസ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കാര്‍ത്തി ഇടപെട്ടെന്നാണ് സിബിഐ പറയുന്നത്.കമ്ബനി നല്‍കിയ അപേക്ഷയില്‍ പ്രോജക്‌ട് വീസ പുതുക്കി നല്‍കാനാവില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് ഇക്കാര്യത്തില്‍ അറിവുണ്ടോയെന്ന് വ്യക്തമല്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. താപവൈദ്യൂതി നിലയിത്തിന്റെ നിര്‍മ്മാണത്തിന് ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കാന്‍ അന്‍പത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

