KSDLIVENEWS

Real news for everyone

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ഇരുപത് കോടിയുടെ ഹെറോയിനുമായി വിദേശി പിടിയിൽ

SHARE THIS ON

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരനിൽ നിന്ന് ഇരുപത് കോടിയുടെ മയക്കുമരുന്ന് പിടികൂടി. ടാൻസാനിയൻ പൗരനായ മുഹമ്മദ് അലിയാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ നേരിട്ടെത്തി പരിശോധന നടത്തിയാണ് മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്. ട്രോളി ബാഗിന്‍റെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് മുഹമ്മദ് അലി 2884 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചത്.

ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.


പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!