KSDLIVENEWS

Real news for everyone

ഇല്ലാത്ത പോണ്ടിച്ചേരി കമ്പനിയുടെ മറവിൽ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കോടികളുടെ ഭൂമി തട്ടിപ്പ്: ജനകീയ മാർച്ചുമായി നാട്ടുകാർ

SHARE THIS ON



മഞ്ചേശ്വരം താലൂക്കിലെ കയ്യാർ വില്ലേജിൽ 6 ഏക്കറോളം സ്ഥലം ജില്ലാ കലക്ടറുടെ നെത്രത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പോണ്ടിച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു നിലവിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ 10 കോടി രൂപയുടെ ഭൂമിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
കർണാടക, പോണ്ടിച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലും കേരളത്തിലും സമാന രീതിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി കോടികളുടെ ലോണെടുക്കുകയും തിരിച്ചടക്കാതെ പല കേസിലും പ്രതിയായ ശങ്കർ നാരായണ അയ്യർ എന്ന വ്യക്തിയുടെ അപേക്ഷ പ്രകാരം കാസറഗോഡ് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കയ്യാർ വില്ലേജ് ഓഫീസർ 6 ഏക്കറോളം വരുന്ന സ്ഥലത്തിന്റെ ഭൂ നികുതി മുറിച്ചു നൽകുകയും ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് പൊസിഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരിക്കുകയാണ്.

മഞ്ചേശ്വരം താലൂക്കിലെ കയ്യാർ വില്ലേജിലെ സർവ്വേ നമ്പർ 50/1 50/2 മേൽ പരാമർശിച്ച പ്രസ്തുത സ്ഥലം ഹൈക്കോടതിയിൽ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രസ്തുത സ്ഥലം കോടതി അറ്റാച്ച് ചെയ്തിരുന്നു.
ഹൈക്കോടതി അറ്റാച്ച് മെൻറ് നീക്കം ചെയ്യുന്നതിനു വേണ്ടി പോണ്ടി സോളാർ പേപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 2008 ൽ കാസർകോട് ജില്ലാ കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതിയുടെ ജഡ്ജ്‌മെന്റിൽ പറയുന്നത്
കയ്യാർ വില്ലേജിലെ സർവേ നമ്പർ 50/1,50/2 എന്നി സർവേ നമ്പറിളിലുള്ള സ്ഥലം PONDI SOLAR PAPERS PVT LTD എന്ന കമ്പനിയുടെ പേരിലാണെന്നും
ഈ കമ്പനി നിലവിൽ ഇല്ല എന്നും ഇപ്പോൾ കമ്പനിയുടെ ആളാണെന്ന് പറയുന്ന(ശങ്കരനാരായണ അയ്യർ ) വ്യക്തിക്ക് ഈ കമ്പനിയുമായി ഒരു ബന്ധവും ഇല്ല എന്നും കോടതിയുടെ ജഡ്ജിമെൻ്റിൽ പരാമർശിച്ചിരിക്കെ
ഇതിന്റെ യഥാർത്ഥ കാര്യങ്ങൾ അന്യോഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ആ പ്രദേശത്തെ ഗ്രാമ പഞ്ചായത്ത്‌ അംഗവും, പരിസര വാസികളും വില്ലേജിലും താലൂക്കിലും പരാതി നൽകിയിരുന്നു ഈ പരാതിയുടെ അന്യോഷണത്തിൽ ജില്ലാ ലീഗൽ ഓഫീസർ പ്രസ്തുത സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി Registrar Of Companies ന്റെ നിർദേശപ്രകാരം മാത്രം സ്ഥലത്തിന്റെ ഭൂനികുതി എടുക്കാൻ പാടുള്ളു എന്ന് റിപ്പോർട്ട്‌ നിലനിൽക്കേ ജില്ലാ കലക്ടറുടെ പ്രതേക നിർദേശ പ്രകാരം കയ്യാർ വില്ലേജ് ഓഫീസർ ഭൂനികുതി സ്വീകരിക്കുകയും പ്രസ്തുത സ്ഥലത്തിന് ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതിന് പൊസിഷൻ സർട്ടിഫിക്കേറ്റ് നൽകിയിരിക്കുകയാണ് ഇത് റദ്ധ് ചെയ്യണം എന്നും ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ആ പ്രദേശത്തെ ജനങ്ങൾ ഇന്ന് 31/05/2022 ചൊവ്വ രാവിലെ 10 മണിക്ക് കയ്യാർ വില്ലേജ് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചത് പരിപാടി
മഞ്ചേശ്വരം എം എൽ എ AKM അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു
ക്ലബ്ബ് പ്രസിഡന്റും മംഗൽപ്പാടി പഞ്ചായത്ത്‌ അംഗവുമായ മജീദ് പച്ചമ്പളം അദ്ധ്യക്ഷത വഹിച്ചു,
കാസറഗോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള,വാർഡ് മെമ്പർ അവിനാശ്, പൈവളിക്കെ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുൽഫിഖ്, സി പി എം ലോക്കൽ സെക്രെട്ടറി ബഷീർ ബി എ, യൂത്ത് ലീഗ് നേതാവ് സിദ്ദിഖ് ദണ്ടഗോളി,എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!