ഒരു മതത്തെയും വിമർശിക്കരുത്, പാർട്ടി പറയുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുക്കുക’; വക്താക്കളോട് ബിജെപി

ന്യൂഡല്‍ഹി: പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുന്ന ദേശീയ-സംസ്ഥാന വക്താക്കള്‍ക്ക് ബി.ജെ.പി. കേന്ദ്രനേതൃത്വം ചൊവ്വാഴ്ച മാര്‍ഗരേഖ നല്‍കി. ബി.ജെ.പി. വക്താക്കളായ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക വക്താക്കളും പാനല്‍ അംഗങ്ങളുംമാത്രമേ പാര്‍ട്ടിയെ പ്രതിനിധാനംചെയ്ത് ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍
ഓരോ ചര്‍ച്ചയിലും ഏതുവക്താവാണ് പങ്കെടുക്കേണ്ടതെന്ന് പാര്‍ട്ടിയുടെ മാധ്യമവിഭാഗം തീരുമാനിക്കും.
മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങളെക്കുറിച്ച് സംസാരിക്കരുത്.
ഭാഷ നിയന്ത്രിക്കണം.
അവതാരകരുടെയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെയും ചോദ്യങ്ങളുടെയും പരാമര്‍ശങ്ങളുടെയും മുന്നില്‍ ആവേശമേറുകയോ പ്രകോപിതരാവുകയോ അരുത്.
ആരുടെ പ്രേരണയുണ്ടായാലും പാര്‍ട്ടിയുടെ ആശയങ്ങളും തത്ത്വങ്ങളും ലംഘിക്കരുത്.
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമുമ്പ് വിഷയം ആഴത്തില്‍ പഠിക്കണം. പാര്‍ട്ടിലൈന്‍ കണ്ടെത്തി സംസാരിക്കണം.
പാര്‍ട്ടിയുടെ അജന്‍ഡയില്‍നിന്ന് വ്യതിചലിക്കരുത്.
ചര്‍ച്ചയ്ക്കിടയില്‍ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണം.
പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി പാര്‍ട്ടി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണം.
നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പോലീസിന്റെ സുരക്ഷ

