KSDLIVENEWS

Real news for everyone

വില്‍പ്പനയ്‌ക്കെത്തിച്ച സ്വര്‍ണം വാഹനമടക്കം തട്ടിയെടുത്തു; ജൂവലറി ഉടമയുടെ വന്‍ തിരക്കഥ, പിടിയില്‍

SHARE THIS ON



പൂക്കോട്ടുംപാടം: വില്പനയ്ക്കായി കൊണ്ടുവന്ന 456 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ജൂവലറി ഉടമയും കൂട്ടാളിയും മണിക്കൂറുകള്‍ക്കകം പിടിയിലായി.


മഞ്ചേരി കാരക്കുന്നിലെ ജൂവലറിയില്‍ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മല്‍പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന -26) സഹായി കുന്നുമ്മല്‍പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി (ഷാലു -22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. മഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് ജൂവലറികളിലേക്ക് സ്‌കൂട്ടറില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്.

മഞ്ചേരിയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന പോത്തുകല്‍ സ്വദേശി വായാടന്‍ പ്രദീഷ് വിവിധ ജൂവലറികളിലേക്കായി വിതരണത്തിനു കൊണ്ടുവന്ന സ്വര്‍ണാഭരണമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!