KSDLIVENEWS

Real news for everyone

ഒന്നര വയസ്സുകാരനടക്കം ഗുരുതരനിലയിൽ; എയർ ആംബുലൻസിൽ കേന്ദ്രമന്ത്രി പറന്നു

SHARE THIS ON

കൊച്ചി∙ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കൊച്ചിയിൽ എത്തിക്കേണ്ട എയര്‍ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ ദ്വീപ് സന്ദർശനത്തിനു വിട്ടുനൽകി ലക്ഷദ്വീപ് ഭരണകൂടം. തലയിൽ തേങ്ങ വീണ് ഗുരുതരമായി പരുക്കേറ്റ ഒന്നര വയസ്സുകാരനടക്കം നാല് പേരാണ് ഗുരുതരാവസ്ഥയിൽ വിവിധ ദ്വീപുകളിൽ എയര്‍ ആംബുലൻസ് കാത്തിരിക്കുന്നത്. എമർജൻസി ഇവാക്വേഷനു ഡോക്ടർമാർ നിർദ്ദേശം നൽകിയ രോഗികളാണിവർ.

കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഹെലികോപ്റ്ററിനു പറക്കാൻ സാധിക്കില്ലെന്നാണ് ദ്വീപ് ആരോഗ്യ ഡയറക്ടർ ഇവരെ അറിയിച്ചത്. എന്നാൽ ദ്വീപ് സന്ദർശിക്കുന്ന കേന്ദ്രമന്ത്രി അശ്വിനി കുമാറുമായി ഇതേ ഹെലികോപ്റ്റർ അഗത്തിയിൽനിന്ന് വിനോദസഞ്ചാര ദ്വീപായ ബംഗാരയിലേക്ക് രാവിലെ പത്തരയോടെ യാത്ര തിരിച്ചു.

അഗത്തിയിൽനിന്ന് ഒന്നര വയസ്സുകാരനെ യാത്രാ വിമാനത്തിൽ കൊച്ചിയിലെത്തിക്കാനാണ് ശ്രമം. മറ്റ‍ു രോഗികൾ ചെത്തിലത്ത്, ആന്ത്രോത്ത് ദ്വീപുകളിൽ ആയതിനാൽ എയര്‍ ആംബുലൻസ് മാത്രമാണ് ആശ്രയം. എയര്‍ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് വിട്ടുനൽകിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!