എന്റെയും പേര് വീണയാണ്, മാംസം പച്ചയാണ്; അശ്ലീല സൈബര്‍ ആക്രമണം നിര്‍ത്തണം: മന്ത്രിയോട് വീണാ നായര്‍

തിരുവനന്തരപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തനിക്കെതിരേ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വീണയുടെ പ്രതികരണം
‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക’, വീണ ഫെയ്സ്ബുക്കില്‍ കുറിച്ചു. മന്ത്രി റിയാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്.
കഴിഞ്ഞ ദിവസം, വിവാഹവാര്‍ഷിക ദിനത്തില്‍ മന്ത്രി റിയാസ് ഭാര്യ വീണയെക്കുറിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ‘നിലവിട്ട അസംബന്ധ പ്രചാരങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍’ എന്നായിരുന്നു റിയാസിന്റെ കുറിപ്പ്

