കാസർഗോഡ് ജില്ലയിൽ ഇന്ന് 268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 257 പേർക്കും. 107 പേർക്ക് രോഗ മുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് (25-09-2020)
ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3948 പേര്
വീടുകളില്‍ 3042 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3948 പേരാണ്. പുതിയതായി 297 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 357 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 315 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 307 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 178 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
9415 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 686 പേര് വിദേശത്ത് നിന്നെത്തിയവരും 520 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7278 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 72 ആയി. നിലവില്‍ 2065 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1046 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു

