അഗ്നിപഥ് പ്രതിഷേധം; ബിഹാര്‍ എന്‍ഡിഎയില്‍ വിള്ളല്‍;ബിജെപി നേതാക്കള്‍ക്ക് സുരക്ഷയുമായി കേന്ദ്രം

ബിഹാര്‍ : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. സർക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും
പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ രംഗത്തെത്തി. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം പുകയുന്ന ബിഹാറിൽ ബിജെപി നേതാക്കൾക്ക് കൂടുതൽ സുരക്ഷയും കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെ അടക്കം വീടുകൾക്ക് നേരെ സമരക്കാർ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

