അഗ്നിപഥ് : ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം, എ എ റഹിം എംപി അടക്കമുള്ള പ്രവര്‍ത്തകരെ വലിച്ചിഴച്ച് പൊലീസ്

ദില്ലി : ദില്ലിയില്‍ അഗ്നിപഥിനെതിരായഡിവൈഎഫ്ഐയുടെ (DYFI) പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ജന്ധര്‍മന്ദില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ വലിയ സുരക്ഷാ വിന്യാസമാണ് സ്ഥലത്തുള്ളത്. റഹീം പാര്‍ലമെന്റ് അംഗമാണെന്നറിയിച്ചിട്ടും പൊലീസ് സംഘം നിലത്തിട്ട് വലിച്ചിഴച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്ത് ദില്ലിയിലെ ദ്വാരക സെക്ടര്‍ 23 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ദില്ലിയിലെ വിവിധ പ്രദേശങ്ങളിലൂടെ ബസില്‍ സഞ്ചരിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരയും കയ്യേറ്റ ശ്രമുണ്ടായി.

