ഒന്നിച്ച് നിന്ന് പോരാടേണ്ട സമയം’; എസ് പി ബിയുടെ കോവിഡ് ബോധവത്കരണ ഗാനം ; ഓർമ്മകളിൽ

റഫീഖ് അഹമ്മദ് രചിച്ച ഒരുമിച്ച് നിൽക്കേണ്ട സമയം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് എസ് പി ബിയായിരുന്നു. ഫേസ്ബുക്ക് പേജിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പമാണ് അദ്ദേഹം മലയാള ഗാനം പാടിയത്. കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലെല്ലാം മഹാമാരിക്കാലത്ത് ഗാനമാലപിച്ച എസ് പി ബി മലയാളത്തിലൊരു ഗാനമെഴുതാൻ റഫീഖിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം കമ്പോസ് ചെയ്ത് ഫോണിലൂടെയായിരുന്നു ഒരുമിച്ച് നിന്നാൽ കീഴടക്കാൻ കഴിയാത്തൊരു ഭയവുമില്ലെന്ന സന്ദേശം അതുല്യഗായകൻ ജനങ്ങളിലേക്കെത്തിച്ചത്. എസ് പി ബി-റഫീഖ് അഹമ്മദ് കൂട്ടുകെട്ടിൽ പിറന്ന ആ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
https://m.facebook.com/SPB/videos/245305556653695/

