സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി കെ-റെയില്‍: 23ന് ഓണ്‍ലൈന്‍ സംവാദം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ-റെയില്‍ തത്സമയം മറുപടി നല്കുന്നു . വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതല്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാം. കെ.റെയില്‍ എംഡി, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ മറുപടി നല്‍കും.
ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനും രാഷ്ട്രീയവിവാദങ്ങള്ക്കുമൊടുവില് സംസ്ഥാന സര്‍ക്കാരിന്‍്റെ അഭിമാന പദ്ധതിയായ കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം പലയിടത്തും നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

