അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു: കേരളത്തില്‍ ശക്തമായ മഴ തുടരും

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറബിക്കടലില് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായാണ് മഴ. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകുന്നതിനാല്‍ തീരദേശ മേഖലയില്‍ കാറ്റിന് സാധ്യതയുണ്ട്.

