കഞ്ചാവ് ഇടപാട് ; കുമ്പളയിൽ നാല് പേർ പിടിയിൽ

കുമ്പള :കഞ്ചാവ് മാഫിയക്ക് മൂക്കുകയർ വീഴുന്നു. കഞ്ചാവ് ഇടപാടിനിടെ കുമ്പള നാങ്കി കടപ്പുറത്ത് 4 പേരെ പോലീസ് പിടികൂടി. ആലംപാടി മുട്ടത്തൊടി കാസിം മന്‍സിലിലെ അബ്ദുള്‍ റഹ്മാന് (29), കോയിപ്പാടി പെര്‍വാഡ് അനീസ മന്‍സിലിലെ സി.എം.മുസ്തഫ (28), പള്ളിക്കര പെരിയാട്ടടുക്കം അറഫ ക്വാര്‍ട്ടേഴ്സിലെ മൊയ്തീന്‍കുഞ്ഞി (27), മുളിയാര്‍ പൊവ്വല്‍ നെല്ലിക്കാലിലെ സുലൈമാന്‍ ബാസിത് (23) എന്നിവരെയാണ് കുമ്പള എസ്ഐ, പി.സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു കഞ്ചാവും പിടിച്ചെടുത്തു. കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് മാഫിയയ്ക്കെതിരെയും കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടി കടുപ്പിക്കുമെന്നു എസ്ഐ പറഞ്ഞു.

