KSDLIVENEWS

Real news for everyone

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനാകുന്നു; വധു ഡോ. ഗുര്‍പ്രീത് കൗര്‍; വ്യാഴാഴ്ചത്തെ ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ പങ്കെടുക്കും

SHARE THIS ON

മൊഹാലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിവാഹിതനാകുന്നു. ഡോ. ഗുർപ്രീത് കൗറാണ് വധു. ഗുർപ്രീതിന്റെ ചണ്ഡീഗഡിലെ വീട്ടിൽ വ്യാഴാഴ്ച നടക്കുന്ന ചടങ്ങിലാണ് വിവാഹം. ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ വിവാഹത്തിൽ പങ്കെടുക്കും.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിയുടെ ഉജ്വല വിജയത്തിന് ശേഷമാണ് പഞ്ചാബിൽ ഭഗവന്ത് മാൻ സർകാർ രൂപീകരിച്ചത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകൾ നേടിയാണ് എഎപി അധികാരത്തിലെത്തിയത്. കോൺഗ്രസും ബിജെപിയും ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണ് ആപ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!