KSDLIVENEWS

Real news for everyone

കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി യാത്രയപ്പ് നൽകി

SHARE THIS ON

കാസർഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ സേവന പ്രവർത്തന രംഗത്തെ നിസ്വാർത്ഥമായ പ്രവർത്തനം നടത്തി ചുരുങ്ങിയകാലയള വിൽ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിലും നിർവഹണം നടത്തുന്നതിലും ഏറെ കണിഷമായ നിലപാട് എടുക്കുകയും സമയബന്ധിതമായി അത്‌ നടപ്പിൽ വരുത്തുകയും ജനപ്രതിനിധികൾക്കുംമറ്റു ഉദ്യോഗസ്ഥന്മാർക്കിടയിൽ വേറിട്ട മുഖമുദ്ര പതിപ്പിച്ച ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർ ആർ. ദീപ്ത്തി, എക്സിക്യൂട്ടീവ് എൻജിനീയർ ജോമോൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമാ സി. എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി എ അഷ്റഫ് അലി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുൽ മുനീർ, ഹനീഫ പാറ,സുകുമാരൻ കുതിരപ്പാടി, സിബി ജെയിംസ്, ജമീല അഹ്മദ്, കലാഭവൻ രാജു, ഉദ്യോഗസ്ഥൻ മാരായ വിജു , സുനിത, അനൂപ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!