KSDLIVENEWS

Real news for everyone

ഉപ്പളയില്‍ 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്ത് കസ്റ്റഡിയില്‍

SHARE THIS ON

ഉപ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിയായ മധ്യവയസ്‌കനെയാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. സുഹൃത്തിന്റെ മകളായ പതിനാലുകാരിയെ ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ക്വാര്‍ട്ടേഴ്‌സിലെ മറ്റുതാമസക്കാരെത്തി മധ്യവയസ്‌കനെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. അതേസമയം രേഖാമൂലം ആരും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!