സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമര്‍ശം; പുകഞ്ഞ് യുഡിഎഫ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് തങ്ങള്‍ ഒരു ഇംഗ്ലീഷ് പത്രത്തിനുവദിച്ച അഭിമുഖത്തെച്ചൊല്ലി വിവാദം. ഇടതുപക്ഷമില്ലാത്തെ കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന ചോദ്യത്തിന് ഇടതുപക്ഷവും കോണ്‍ഗ്രസും ഇല്ലാതാവുന്നത് ഒരേ പോലെ അപകടമാണെന്ന് സാദിഖലി തങ്ങള്‍ നല്കിയ മറുപടി സി പി എമ്മിനെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. പല കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തിലുള്ള പ്രതിഷേധം ലീഗ് നേതാക്കളെ അറിയിച്ചു.
എന്നാല്‍ പ്രസ്താവന തിരുത്താന്‍ സാദിഖലി തങ്ങള്‍ തയ്യാറായിട്ടില്ല. ബി ജെ പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല എന്നായിരുന്നു തങ്ങളുടെ മറ്റൊരു വിശദീകരണം. സാദിഖലി തങ്ങളുടെ പ്രസ്താവന ഇടത് അനുകൂല മാധ്യമങ്ങള്‍ ഏറ്റ് പിടിച്ചിട്ടുണ്ട്. എല്‍ ഡി എഫിലേക്കില്ലെന്ന് ഇതേ അഭിമുഖത്തില്‍ തങ്ങള്‍ പറയുന്നുണ്ടെങ്കിലും സി പി എമ്മിന് ലീഗ് അധ്യക്ഷന്‍ നല്കിയ പിന്തുണ വ്യക്തമാണെന്നാണ് ഇടത് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.
സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
ലീഗ് നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടെങ്കിലും അവര്‍ ഇത് നിഷേധിക്കാന്‍ തയ്യാറായിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ തങ്ങളും സി പി എം പക്ഷപാതിയായെന്ന പ്രചാരണവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ലീഗ് വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് അനകൂല സൈബര്‍ പോരാളികള്‍ വി ഡി സതീശനും കൂട്ടരും നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കുകയാണ് ലീഗെന്ന വിമര്‍ശനം ഉന്നയിക്കുന്നു. സതീശനും സുധാകരനും മാത്രമാണ് ഇപ്പോള്‍ സി പി എം വിരുദ്ധ പോരാട്ടം നടത്തുന്നതെന്നും ഇവര്‍ പറയുന്നു. പ്രശ്നത്തില്‍ ലീഗ് നേതാക്കള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം; വീഴ്ച സമ്മതിച്ച് കെ എന്‍ എ ഖാദര്‍, നേതൃത്വത്തിന് വിശദീകരണം നല്കി

