KSDLIVENEWS

Real news for everyone

കൊക്രോ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം: സമര വേദിയിലെത്തി എം.എ ബേബിയും ബൃന്ദ കാരാട്ടും

SHARE THIS ON

പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ഡല്‍ഹി ജന്തര്‍മന്തറില്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരവും തുടരുന്നു. സമരത്തിന് സിപിഐഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരസ്ഥലത്ത് പൊലീസ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി കുറ്റപ്പെടുത്തി.

സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്ന് എം എ ബേബി പറഞ്ഞു. പ്രതിഷേധം എത്ര കാലം തുടരുന്നുവോ അത്രയും കാലം സിപിഐഎം പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് കേന്ദ്രസര്‍ക്കാര്‍ കളിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികള്‍ ആണ്. എല്ലാവര്‍ക്കും അറിയാവുന്ന ഭാഷ പ്രതിഷേധത്തിന്റെ സ്വരം ആണ് – എം എ ബേബി പറഞ്ഞു.

പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന് അനാസ്ഥയെന്ന് ആരോപിച്ചാണ് സോനം വാങ്ചുകിന്റെ നിരാഹാര സമരം. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കളും ഖാപ്പ് പ്രതിനിധികളും ഇന്ന് സമരപ്പന്തലിലെത്തും. അതിനിടെ, സമരക്കാര്‍ക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൊലീസ് നിഷേധിച്ചതായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആരോപിച്ചു. ആരോപണം ഡല്‍ഹി പൊലീസ് നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!