KSDLIVENEWS

Real news for everyone

വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് യുവതി; യുവാവിനെ കുത്തിക്കൊന്ന് പോലീസില്‍ കീഴടങ്ങി

SHARE THIS ON

നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച ആളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിയും ആരല്‍വായ്‌മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണവാളക്കുറിച്ചി സ്വദേശിനി ഷീബ(37)യെ അറസ്റ്റ് ചെയ്തു.


ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലര്‍ന്ന ആഹാരം നല്‍കി, അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. 2009-ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയായ ഷീബ 2013-ല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!