KSDLIVENEWS

Real news for everyone

മീന്‍ പിടിച്ചതിന്‍റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍, പിന്നാലെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്, പൊലീസ് കേസ്

SHARE THIS ON

മലപ്പുറം: നിലമ്ബൂര്‍ എടക്കര പാലേമാട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പാലേമാട് ടൗണില്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തിലാണ് എട്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.


രണ്ടാഴ്ചയോളമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മീന്‍ പിടിച്ചതിന്‍റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്നുണ്ടായ കമന്‍റുകളുമാണ് രൂക്ഷമായ വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച സംഘര്‍ഷമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസവും നടുറോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളാരും പരാതി നല്‍കിയിട്ടില്ല. കോളജ് പ്രിന്‍സിപ്പല്‍ പ്രജീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് എടക്കര പൊലീസ് കേസെടുത്തത്. സംഘം ചേരല്‍, സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതു ഗതാഗതം തടസപ്പെടുത്തുക, മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!