KSDLIVENEWS

Real news for everyone

ഓഗസ്റ്റ് 15 അവധി ദിനമല്ല; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി

SHARE THIS ON

ലഖ്നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ – സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിപുലമായ പരിപാടികള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. ഔപചാരിക പരിപാടികള്‍ക്കപ്പുറം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവധി ഒഴിവാക്കുന്നതെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളില്‍ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ യുപി പൊലീസ് കേസെടുത്തു. മാളിന്‍റെ പബ്ലിക് റിലേഷന്‍ മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ മാളില്‍ നമസ്‌കരിച്ചു എന്നാണ് പരാതി. നേരത്തെ അജ്ഞാതരായ ഒരു കൂട്ടം ആളുകള്‍ മാളില്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളില്‍ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിര്‍പ്പുമായി രംഗത്തെത്തി. ഹൈന്ദവര്‍ക്കും മാളിനുള്ളില്‍ പ്രാര്‍ത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായി സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ ഹിന്ദുക്കള്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു. ഐപിസി 153 എ (1) (സമുദായിക സ്പര്‍ദ്ധ വളര്‍ത്തല്‍), 295എ (മതവികാരം വ്രണപ്പെടുത്തല്‍), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അജ്ഞാതര്‍ നമസ്കരിച്ചതാണെന്നും മാള്‍ ജീവനക്കാരോ മാനേജ്‌മെന്റോ ഇതില്‍ ഉള്‍പ്പെട്ടതായി അറിവില്ല എന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!