ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ മാവുങ്കാലിലെ വെള്ളക്കെട്ട് കെ.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ കെട്ടി നിന്ന മാവുങ്കാല്‍ പ്രദേശം കെ.രാജ്മോഹന്‍ ഉണ്ണിത്താന് എംപി സന്ദര്‍ശിച്ചു.ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് മണ്ണിട്ട് മൂടിയതോടെയാണ് വെള്ളം പോകാതെയായത് . ദേശീയ പാതയിലും സമീപത്തെ റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും സ്കൂള്‍ കുട്ടികളും ഏറെ പ്രയാസമനുഭവിച്ചു വരികയായിരുന്നു.
രാം നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി.പഞ്ചായത്ത് മെമ്ബര്‍മാരായ സിന്ധു ബാബു, ശ്രീദേവി, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ സുകുമാരന്‍ നായര്‍, പ്രഭാകരന് കരിച്ചേരി, ശിവശങ്കരന് നായര്‍, പി.വി.ശ്രീധരന്, രാജന് മീങ്ങോത്ത്, മാധവന് നമ്ബ്യാര്‍, ഡോ.സുകുമാരന്‍ എന്നിവര്‍ എം.പി.യെ വിവരങ്ങള്‍ ബോധ്യപ്പെടുത്തി. ഉമേശന് കാട്ടുകുളങ്ങര, ദിനേശന് മൂലക്കണ്ടം, വിമല കുഞ്ഞികൃഷ്ണന്, സരേശന്, എന്നിവര്‍ സന്നിഹിതരായിരുന്നു.
The post ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ മാവുങ്കാലിലെ വെള്ളക്കെട്ട് കെ.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി

