KSDLIVENEWS

Real news for everyone

കാസർകോട് മുതൽ കാലിക്കടവ് വരെ ദേശീയപാതയിൽ 854 കേന്ദ്ര കുഴികൾ; തലപ്പാടിവരെ നിറയെ ഗർത്തങ്ങളും ചതിക്കുഴികളും

SHARE THIS ON

കുഴി നികത്തേണ്ടത് കരാർ കമ്പനികൾ 

കാസർകോട് ∙ ദേശീയപാതയിൽ  ദുരിതം വീഴ്ത്തുന്ന കുഴികൾ നികത്തേണ്ട ചുമതല പാത വികസനത്തിനു കരാർ എടുത്ത കമ്പനികൾക്കാണ്. തലപ്പാടി– ചെങ്കള റീച്ചിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ചെങ്കള–കാലിക്കടവ് റീച്ചിൽ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ  കൺസ്ട്രക്​ഷൻ ലിമിറ്റഡുമാണ് കരാർ കമ്പനികൾ. ഈ കമ്പനികളുടെ നേതൃത്വത്തിൽ ഇന്നലെ ചിലയിടങ്ങളിലെ കുഴികൾ അടച്ചു തുടങ്ങിയിട്ടുണ്ട്.

നീലേശ്വരം ഭാഗത്തു നിന്നുള്ള റോഡ് പള്ളിക്കര മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡരികിലെ കോൺക്രീറ്റ് റോഡുമായി ചേരുന്ന ഭാഗത്ത് ടാറിങ് പൊളിഞ്ഞുണ്ടായ കുഴികൾ.

മഴ ഇല്ലാത്ത നേരത്താണ് കുഴി നികത്തൽ നടത്തുന്നത്. സിമന്റ്, വെറ്റ് മിക്സ് മെക്കാഡം എന്നിവ ചേർത്താണ് കുഴി നികത്തി തുടങ്ങിയതെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. ഉപ്പള ഗേറ്റ്, മൊഗ്രാൽ ഭാഗത്താണ് വലിയ കുഴി ഉള്ളത്. മഴ വിട്ടു നിന്നാൽ ഒരാഴ്ചയ്ക്കകം  പണി തീർക്കും. കുഴി നികത്തി സെറ്റ് ചെയ്യാൻ 3 മണിക്കൂർ വേണം. ഡ്രൈ ലീൻ കോൺക്രീറ്റ് ചെയ്താണ് ചെങ്കള– കാലിക്കടവ് റീച്ചിൽ മേഘ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് കുഴി നികത്തി തുടങ്ങിയത്.

പടന്നക്കാട് മേൽപ്പാലത്തിനു സമീപം മേഘ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് ഡ്രൈ ലീൻ കോൺക്രീറ്റ് ചെയ്ത് കുഴി നികത്തുന്നു

കുഴി ബ്രഷ് ചെയ്ത് വൃത്തിയാക്കി പ്രൈമർ അടിച്ചു കോൾഡ് പാച്ചിങ് അസ്പാൽറ്റ് മിക്സ് നിറച്ച് അമർത്തി ഉറപ്പിക്കുന്നതാണ് രീതി.  വിസ്താരമേറിയ കുഴികളിൽ റോളർ കൊണ്ട് നികത്തും. മറ്റിടങ്ങളിൽ തൊഴിലാളികളുടെ ജോലി ആയിരിക്കും. 2 മണിക്കൂർ വേണം ഇത് സെറ്റ് ചെയ്യാൻ. മഴ വിട്ടു നിൽക്കുന്ന നേരത്താണ്  ജോലികൾ ചെയ്യുന്നത്. 1 വർഷം വരെ ഇത് നിലനിൽക്കും.

കാസർകോട് മുതൽ കാലിക്കടവ് വരെയുള്ള 44 കിലോ മീറ്ററിലെ കുഴികൾ

∙കാസർകോട് മുതൽ ബിസി റോഡ് വരെ– 7 കുഴികൾ
∙ബിസി റോഡ് ജം‌ക്‌ഷൻ മുതൽ നായന്മാർമൂല വരെ– 3 കുഴികൾ
∙നായന്മാർമൂല മുതൽ നായനാർ ആശുപത്രി വരെ –13 കുഴി
∙നായനാർ ആശുപത്രി മുതൽ അഞ്ചാംമൈൽ വരെ –  25 കുഴികൾ
∙അഞ്ചാംമൈൽ മുതൽ ചെർക്കള ജംക്‌ഷൻ വരെ –6 കുഴികൾ

∙ചെർക്കള മുതൽ തെക്കിൽപാലം വരെ– 13 കുഴികൾ
∙തെക്കിൽപാലം  –10 കുഴികൾ
∙തെക്കിൽപാലം മുതൽ ചട്ടഞ്ചാൽ വരെ–12 കുഴികൾ
∙ചട്ടഞ്ചാൽ മുതൽ പെരിയാട്ടടുക്കം വരെ– കുഴിയില്ല
∙പെരിയാട്ടടുക്കം മുതൽ പെരിയ വരെ–  2 കുഴികൾ

∙പെരിയ മുതൽ ചാലിങ്കാൽ വരെ –4 കുഴികൾ
∙ചാലിങ്കാൽ മുതൽ മാവുങ്കാൽ വരെ–  4 കുഴികൾ
∙മാവുങ്കാൽ– കാ‍ഞ്ഞങ്ങാട് സൗത്ത് വരെ –2 കുഴികൾ
∙കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് പാലം വരെ –392 കുഴികൾ (ഇതിൽ 10 കുഴികൾ ഇന്നലെ അടച്ചു)
∙പടന്നക്കാട് പാലം –65 കുഴികൾ

∙പടന്നക്കാട് പാലം മുതൽ കാർഷിക കോളജ് വരെ –142 കുഴികൾ
∙കാർഷിക കോളജ് മുതൽ നീലേശ്വരം പാലം വരെ –51 കുഴികൾ (ഇതിൽ 10 കുഴികൾ ഇന്നലെ അടച്ചു)
∙ നീലേശ്വരം പാലം മുതൽ കാര്യങ്കോട് പാലം വരെ – 89 കുഴികൾ
∙കാര്യങ്കോട് പാലം മുതൽ കാലിക്കടവ് വരെ– 1 കുഴി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!