നെല്ലിക്കട്ട ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് നടത്തി

നെല്ലിക്കട്ട: ലയൺസ് ക്ലബ്ബ് ഓഫ് നെല്ലിക്കട്ട കണ്ണൂർ ആംസ്റ്റർ മിംസ് ആശുപത്രി, അക്കാഫ് എന്നിവയുടെ സഹകരത്തോടെ നെല്ലിക്കട്ടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബദിയടുക്ക എസ് ഐ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് ഇ അബ്ദുള്ളക്കുഞ്ഞി അധ്യക്ഷത വഹിച്ചു.
ക്യാമ്പ് കോർഡിനേറ്റർ രഞ്ജിത്ത് കോടോത്ത്, മുള്ളേരിയ ലയൺസ് ക്ലബ്ബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, എൻ എ അബ്ദുൽ ഖാദർ, നിസാം ബോവിക്കാനം, ഹുസ്സൈൻ ബേർക്ക, ഇബ്രാഹിം നെല്ലിക്കട്ട, സുരേഷ് എം എന്നിവർ സംസാരിച്ചു. എ.വിനയ കുമാർ,
പി. കെ
അബ്ദുൾ റഹ്മാൻ,
നാസർ കാട്ടുകൊച്ചി, ഷംസുദ്ദീൻ അബ്ദുള്ള, ഹനീഫ് കാട്ടുകൊച്ചി,
ഷഫീഖ് കാട്ടു കൊച്ചി എന്നിവർ നേതൃത്വം നൽകി.
അടിക്കുറിപ്പ്:
നെല്ലിക്കട്ട ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബദിയടുക്ക എസ് ഐ വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

