എട്ട് പരിസ്ഥിതി നിയമം കൂടി ദുര്‍ബലമാകും; ലഘൂകരിക്കുന്നത് മലിനീകരണം തടയാനുള്ള നിയമങ്ങള്‍

കോട്ടയം: 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമം ലഘൂകരിക്കുന്നതോടെ, വളരെ പ്രധാനപ്പെട്ട എട്ട് പരിസ്ഥിതിനിയമം കൂടി ദുര്‍ബലമാകും. വ്യവസായിക വളര്‍ച്ചയുണ്ടായതോടെ രാജ്യത്തെ മലിനീകരണം തടയുന്നതിന് ലക്ഷ്യമിട്ട നിയമങ്ങളാണിവ.
മനുഷ്യനും ജീവികള്‍ക്കും മണ്ണിനും ഗുരുതരമായ ആഘാതമുണ്ടാക്കുന്ന രാസമാലിന്യം ഒഴുക്കിവിടുന്നവര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാവുന്ന സ്ഥിതിയാണ് ഭേദഗതിയോടെ വരുന്നത്. ജൂലൈ ആദ്യമാണ് 86-ലെ നിയമം ഭേദഗതിചെയ്യാനും പരിസ്ഥിതിനിയമലംഘനം ക്രിമിനല്ക്കുറ്റമല്ലാതാക്കാനും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിപ്പ് നല്‍കിയത്.

