KSDLIVENEWS

Real news for everyone

കുരങ്ങുവസൂരി:സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും

SHARE THIS ON

തിരുവനന്തപുരം: കുരങ്ങുവസൂരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും. രോഗി ചികിത്സയിലുള്ള ആശുപത്രിയിലും കൊല്ലത്തും എത്തി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു.

ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘം ഡല്‍ഹിയിലേക്ക് മടങ്ങും. ശേഷം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കും. അതെസമയം കുരങ്ങ് വസൂരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ ആരോഗ്യ വകുപ്പ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക്. രോഗിയുടെ കൃത്യമായ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ സമ്ബര്‍ക്കപ്പട്ടികയും തയ്യാറാക്കി കഴിഞ്ഞു.


ഇന്ന് ഉച്ചയോടെയാകും കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. നിലവിലെ ചികിത്സാ രീതിയും പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സംഘം നല്‍കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലും രോഗിയുടെ നാടായ കൊല്ലത്തും സംഘം നേരിട്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!