KSDLIVENEWS

Real news for everyone

എയര്‍പോര്‍ട്ടില്‍ ജോലിവാഗ്ദാനം; ആറുപേരില്‍നിന്നായി പ്രതി തട്ടിയത് 12 ലക്ഷം രൂപ

SHARE THIS ON

നന്മണ്ട: എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി മുങ്ങിയ പ്രതി നന്മണ്ടയിലെ ആറുപേരില്‍നിന്നായി കൈക്കലാക്കിയത് 12 ലക്ഷം രൂപ. നന്മണ്ട സ്വദേശിയായ പ്രതി ഷിഞ്ചു ബുധനാഴ്ച രാത്രിയാണ് പോലീസ് പിടിയിലായത്.


നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം കൊടുത്തതെന്ന് പരാതിക്കാര്‍ പറയുന്നു. ഇയാളുടെ സംസാരത്തിലും പ്രവൃത്തിയിലും പന്തിക്കേടൊന്നും തോന്നിയില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായതുകൊണ്ടാണ് വിശ്വസിച്ച് പണം നല്‍കിയതെന്നുമാണ് ഇവര്‍ പറയുന്നത്. ഭാര്യയുടെ ആഭരണങ്ങള്‍ പണയംവെച്ചും പലിശയ്ക്ക് പണം വാങ്ങിയുമൊക്കയാണ് ഇവര്‍ പണം കണ്ടെത്തിയത്. രണ്ടുവര്‍ഷംമുമ്പ് എടുത്ത ലോണിന്റെ പലിശ അടച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഇവര്‍.



2020-ലാണ് രണ്ടുലക്ഷം രൂപവീതം ആറുപേര്‍ ഷിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തത്. ആവര്‍ഷം ഒക്ടോബര്‍ 11-ന് ജോലിയില്‍ പ്രവേശിക്കാമെന്ന് പറഞ്ഞായിരുന്നു പ്രതി ഇവരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ തലേദിവസം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവര്‍ക്ക് മനസ്സിലായത്. ഫോണില്‍ കിട്ടാതായപ്പോള്‍ തൃശ്ശൂരില്‍ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ പരാതിക്കാര്‍ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. വിദേശത്ത് പോയെന്നായിരുന്നു അയല്‍വാസികള്‍ പറഞ്ഞത്. അതിനുശേഷമാണ് ഇരകള്‍ പോലീസില്‍ പരാതി നല്‍കിയത്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!