KSDLIVENEWS

Real news for everyone

ഇബ്രാഹിം ചെർക്കളയുടെ വിയോഗത്തിൽ അനുശോചിച്ചു.

SHARE THIS ON

കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും മത സാമൂഹിക സാംസ്കാരിക കലാ സാഹിത്യ പൊതു രംഗത്ത് കാസറഗോഡ് ജില്ലയിലെ നിറസാന്നിധ്യവുമായിരുന്ന ഇബ്രാഹിം ചെർക്കളയുടെ വിയോഗത്തിൽ ചെങ്കള പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് ബേർക്ക മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. പ്രാർത്ഥന സദസ്സിന് ബേർക്ക ബദർ മസ്ജിദ് ഇമാം ആദം മുസ്‌ലിയാർ നേതൃത്വം നൽകി. ചടങ്ങിൽ വാർഡ് മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ ഷുക്കൂർ ചെർക്കള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം ബേർക്ക സ്വാഗതം പറഞ്ഞു. മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, സിദ്ദിഖ് നദ്‌വി ചേരൂർ, നാസർ ചായിന്റടി,അഷ്‌റഫ്‌ പെർള , മുത്തലിബ് ബേർക്ക, സമീർ ടി എം, നാസർ ചെർക്കള,ബി എ റഹ്‌മാൻ, കൈസി മുഹമ്മദ് കുഞ്ഞി, സാലിഹ് എം ഡി, അബ്ദുല്ല ഖാളി, സായിസ് പി പി, നാസുദ്ദീ ൻ ബി എ, റിയാസ് പെർള, ഹാരിസ് ചെർക്കടവ്, ഷിഹാൻ ചാമ്പലം, സഹദ് ചാമ്പലം, , താഹ ചെർക്കടവ്, സി മൊയ്‌ദീൻ കുഞ്ഞി, അബ്ദുല്ല കുഞ്ഞി ചാമ്പലം, മൊയ്‌ദു സ്റ്റോർ, നൗഷാദ് വടക്കേക്കര, ജലീൽ സി എം, ആമു പുതിയടുക്കം, ഹകീം കടവത്ത്, റൗഫ് മക്കം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!