KSDLIVENEWS

Real news for everyone

വീണ്ടും മനുഷ്യത്വം മരവിച്ച ക്രൂരത ;
ഉത്തര്‍പ്രദേശില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരണെന്ന് ഡോക്ടര്‍മാർ.

SHARE THIS ON

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തു.

പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെന്നും, വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!