KSDLIVENEWS

Real news for everyone

നീങ്ങിത്തുടങ്ങിയപ്പോള്‍ ചാടിയിറങ്ങി, വീണത് തീവണ്ടിക്കടിയിലേക്ക്; യുവാവിന് ദാരുണാന്ത്യം

SHARE THIS ON

തിരൂര്‍: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് തീവണ്ടിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ മരിച്ചത്.


തിരുച്ചിറപ്പള്ളിയില്‍ എം.ആര്‍.എഫ്. കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ പോത്തന്നൂരില്‍നിന്നാണ് കയറിയത്. തിരൂരില്‍ വണ്ടി നിര്‍ത്തിയതറിയാന്‍ വൈകിയെന്നു സംശയിക്കുന്നു. 4.58-ന് വണ്ടി വിട്ടപ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു.


സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്‌കുമാറാണ് സഹോദരീഭര്‍ത്താവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!