KSDLIVENEWS

Real news for everyone

ഭര്‍ത്തൃഗൃഹത്തില്‍ യുവതി മരിച്ചു; മുഖത്തെ പാടില്‍ സംശയം, അസ്വാഭാവിക മരണത്തിന് കേസ്

SHARE THIS ON

കൊല്ലം: ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ പള്ളിത്തോട്ടം പോലീസ് അന്വേഷണം തുടങ്ങി. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ദമ്പതിമാരുടെ രണ്ടരവയസ്സുള്ള മകള്‍ സഫ മറിയ, അബ്ദുള്‍ ബാരിയുടെ മാതാവിനൊപ്പമായിരുന്നു. അഞ്ചുമണിയോടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആമിനയെ അബ്ദുള്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.


ആമിനയുടെ മുഖത്തെ പാടില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ജോനകപ്പുറം പള്ളിയില്‍ കബറടക്കവും നടന്നു. പോലീസും ഫൊറന്‍സിക് വിദഗ്ധരും അബ്ദുള്‍ ബാരിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.


കുരീപ്പള്ളി തൂമ്പുവിള ഹൗസില്‍ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീലാബീവിയുടെയും മകളാണ് ആമിന. വിദേശത്തായിരുന്ന അബ്ദുള്‍ ബാരി മൂന്നരവര്‍ഷംമുമ്പാണ് ആമിനയെ വിവാഹം കഴിച്ചത്. വിവാഹശേഷം അബ്ദുള്‍ ബാരി നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!