അന്തരിച്ച എഴുത്ത്കാരനും കോലായുടെ നെടും തൂണുകളിൽ ഒരാളുമായ ഇബ്റാഹിം ചെർക്കളയ്ക്കുളയുടെ അനുശോചന യോഗം കോലായ് ലൈബ്രറി ഹാളിൽ വെച്ച് നടന്നു.

വിരിയുന്ന പൂവുകൾ കൊഴിയുമെന്നറിയാമെങ്കിലും നമ്മുടെയൊക്കെ ഹൃദയത്തിൽ എന്നെന്നും തങ്ങി നിൽക്കുന്ന ഒത്തിരി മൃദു സുഗന്ധം നിക്ഷേപിച്ചു കൊണ്ടാണ് ഇബ്റാഹിം ചെർക്കള കടന്നു പോയതെന്നും കോലായിലൂടെ ഇനിയും അത്തരം പ്രതിഭാ ധനർ ഉയർന്നുവരേണ്ടതുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച മുനിസിപ്പൽ ചെയർമാൻ വി.എം. മുനീർ പറഞ്ഞു.
ഉമ്മർ പാണലം അധ്യക്ഷനായ ചടങ്ങിൽ അബ്ബാസ് ബീഗം , പി.ദാമോദരൻ , വി.വി. പ്രഭാകരൻ , കുട്ടിയാനം മുഹമ്മദ് കുഞ്ഞി, പുഷ്പാകരൻ ബെണ്ടിച്ചാൽ , രാധാകൃഷ്ണൻ പെരുമ്പള , പി.എസ് ഹമീദ് , ടി.എ. ഷാഫി , കാദർ ബദ്രിയ, അഷറഫലി ചേരങ്കെ , പ്രൊഫ. ബാലാനന്ദൻ ,റഹ്മാൻ മുട്ടത്തോടി, ഹസൈനാർ തോട്ടും ഭാഗം , കെ.എച് മുഹമ്മദ് , താജുദ്ദീൻ ബാങ്കോട് .എന്നിവർ അനുശോചനമറിയിച്ച് സംസാരിച്ചു.
ഇബ്റാഹിം ചെർക്കളയെക്കുറിച്ച് റഹീം ബള്ളൂർ രചിച്ച കവിത അദ്ദേഹം തന്നെ സദസ്സിൽ പാടി കേൾപ്പിച്ചു.
സ്കാനിയ ബെദിര സ്വാഗതവും മുഹമ്മദ് അബ്ദുൽ ഖാദർ മാഷ് നന്ദിയും പറഞ്ഞു.

