ഭാര്യയുമായി രഹസ്യബന്ധം; മസ്കുമായുള്ള സൗഹൃദം ഉപേക്ഷിച്ച് ഗൂഗിൾ സഹസ്ഥാപകൻ…

വാഷിങ്ടൻ∙ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കുമായുള്ള വർഷങ്ങൾ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിൾ സഹ സ്ഥാപകൻ സെർഗെയ് ബ്രിൻ. മസ്കിന് തന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിനു പിന്നാലെയാണ് ബ്രിൻ ബന്ധം അവസാനിപ്പിച്ചെതെന്നാണ് വിവരം. മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിൻവലിക്കുമെന്നും ബ്രിൻ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങൾ വിൽക്കാൻ അദ്ദേഹം തന്റെ അനുയായികൾക്ക് നിർദേശം നൽകിയതായാണ് വിവരം

