KSDLIVENEWS

Real news for everyone

ജഴ്സി വാങ്ങാനെത്തി, വസ്ത്രം മാറുമ്പോൾ കണ്ടത് ക്യാമറ ഓൺ ചെയ്തു വച്ച മൊബൈൽ ഫോൺ; ജീവനക്കാരൻ കുടുങ്ങി

SHARE THIS ON

കുമ്പള ∙ സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ് (ആസിഫ് 28)നെയാണ് കുമ്പള എസ്ഐ വി.കെ.അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ബന്തിയോട്ടെ ഒരു സ്പോർട്സ് കടയിലാണ് സംഭവം.

മാതൃസഹോദരനോടൊപ്പം കടയിലേക്കു ജഴ്സി വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചു കൊടുത്ത സ്റ്റോറൂമിലേക്കു പെൺകുട്ടി പോവുകയായിരുന്നു. ജഴ്സി ഇടാൻ ശ്രമിക്കുന്നതിനിടെയാണു സമീപത്ത് ക്യാമറ ഓൺ ചെയ്തു വച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്നു പെൺകുട്ടി ഫോണുമായി മാതൃസഹോദരന്റെ അടുത്തെത്തി വിവരങ്ങൾ പറഞ്ഞു. തുടർന്നു കുമ്പള പൊലീസിൽ പരാതി നൽക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!