KSDLIVENEWS

Real news for everyone

വിൻഡീസ് രണ്ടാം ട്വന്റി20യിൽ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം, ഒബെദ് മക്കോയിക്ക് 6 വിക്കറ്റ്

SHARE THIS ON

ബാസ്റ്റെയർ (സെന്റ് കിറ്റ്സ്) ∙ ആദ്യ മത്സരത്തിലെ വൻ തോൽവിക്ക് വെസ്റ്റിൻഡീസിന്റെ ശക്തമായ മറുപടി. രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയർക്ക് 5 വിക്കറ്റ് വിജയം. സ്കോർ: ഇന്ത്യ– 19.4 ഓവറിൽ 138നു പുറത്ത്. വെസ്റ്റിൻഡീസ്– 19.2 ഓവറിൽ 5ന് 141. 5 മത്സരങ്ങളുടെ പരമ്പര ഇതോടെ 1–1 ആയി. അടുത്ത കളി ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 8ന് ഇതേ വേദിയിൽ.


ടീം ലഗേജ് വൈകിയതു മൂലം 3 മണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയെ വിറപ്പിച്ച വിൻഡീസിന്റെ ഇടംകൈ പേസർ ഒബെദ് മക്കോയ് 4 ഓവറിൽ 17 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റുകൾ. ഓപ്പണർ ബ്രണ്ടൻ കിങ് (52 പന്തിൽ 68), മധ്യനിര ബാറ്റർ ഡെവൺ തോമസ് (19 പന്തിൽ 31) എന്നിവർ ബാറ്റിങ്ങിൽ വിൻഡീസിന് കരുത്തു പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!