KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി കണ്ണുരുട്ടി; ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലെ വകുപ്പുമന്ത്രിയുടെ പ്രതിഷേധം ആവിയായി

SHARE THIS ON

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയകാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച്‌ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ വകുപ്പുമന്ത്രിയുടെ പ്രതിഷേധം ആവിയായി. മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതോടെയാണ് ചര്‍ച്ചകള്‍ അവസാനിച്ചത്. വിഷയത്തില്‍ മന്ത്രി അനില്‍ കത്ത് നല്‍കിയത് വാര്‍ത്തയായതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പ്രതിഷേധം വ്യാപകമായതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്‌ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ രംഗത്ത് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയിലായിരുന്നു മന്ത്രി അതൃപ്തി അറിയിച്ചത്.

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനില്‍, മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്.
മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!