KSDLIVENEWS

Real news for everyone

ഇടുക്കിയില്‍ കനത്ത മഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെള്ളംകയറി; ഗതാഗതം തടസപ്പെട്ടു

SHARE THIS ON

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുന്‍ദിവസങ്ങളേക്കാള്‍ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളില്‍ ചിലത് അപകടത്തില്‍പ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റല്‍മഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!