തെരുവുകള്‍ ഇരുട്ടില്‍, അടഞ്ഞ് കടകള്‍; റഷ്യയുടെ ഗ്യാസ് ബ്ലാക്‌മെയിലില്‍ യൂറോപ്പില്‍ പ്രതിസന്ധി

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യക്കെതിരേ തിരിഞ്ഞ യുറോപ്യന്‍ രാജ്യങ്ങള്‍ പക്ഷേ, അവരുടെ തിരിച്ചടിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലായിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യന്‍ നടപടി യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വര്‍ധിക്കാര്‍ ഈ നീക്കം കാരണമാകുകയും ചെയ്തു. ഫലമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.

