KSDLIVENEWS

Real news for everyone

മണ്ണിനടിയിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ; കർഷകൻ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെൺകുഞ്ഞിനെ

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്ത് ജില്ലയിൽ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കൃഷിയിടത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ കർഷകനായ ജിതേന്ദ്ര സിങ് ധാബിയാണ് മണ്ണിനടിയിൽ നിന്ന് പെൺകുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. ഉടൻതന്നെ ആംബുലൻസ് വിളിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മണ്ണിനടിയിൽ മൂടിയ നിലയിലായതിനാൽ കുട്ടി ശ്വാസതടസം നേരിടുന്നുണ്ട്. ഡോക്ടർമാർ കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

രാവിലെ ജോലിക്കാരനുമായി കൃഷിയിടത്തിൽ എത്തിയതായിരുന്നു ജിതേന്ദ്ര സിങ്. തലേദിവസം മഴ പെയ്തതിനാൽ ഭൂമി നനഞ്ഞിരുന്നു. പെട്ടെന്നാണ് കൃഷിയിടത്തിൽ ഒരു ഭാഗത്തുനിന്ന് അനക്കം കാണുന്നത്. പാമ്പ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നാലെ കരച്ചിലും കേട്ടതോടെ കുഴിച്ചു നോക്കിയപ്പോൾ കുട്ടിയുടെ കാൽ കാണുകയായിരുന്നു. പെട്ടെന്നുതന്നെ ആംബുലൻസ് വിളിക്കുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.പി.സി. സെക്ഷൻ 307 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!