KSDLIVENEWS

Real news for everyone

30 സെക്കൻഡ്, സദസ്സിലിരുന്ന ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്ക്; റുഷ്ദിയെ കുത്തിവീഴ്ത്തി

SHARE THIS ON

ന്യൂയോർക്ക് ∙30 സെക്കൻഡ്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവർക്ക് മനസ്സിലാകും മുൻപേ അതു സംഭവിച്ചു. തുടർച്ചയായ കുത്തുകളേറ്റ് സൽമാൻ റുഷ്ദി കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് ഓടിയെത്തിയവർ അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു.

നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണു ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ. വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!