KSDLIVENEWS

Real news for everyone

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: സര്‍ക്കാറിന് ഒരു നിര്‍ബന്ധവും ഇല്ല യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തുല്യതാ യൂണിഫോം വിഷയത്തില്‍ സര്‍ക്കാറിന് ഒരു നിര്‍ബന്ധവും ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.

എന്നിട്ടും പ്രതിഷേധം ആലോചിക്കുന്നവര്‍ ഒന്നുകൂടി ആലോചിക്കണം. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!