KSDLIVENEWS

Real news for everyone

നിങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യം കാണുന്നുണ്ട്’: മോദിയോട് രാഹുല്‍

SHARE THIS ON

നിങ്ങൾ എന്താണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്’. ബിൽക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂ‍ക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

‘അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്ന് വയസ്സുകാരിയായ മകളെ കൊല്ലുകയും ചെയ്തവരെ ‘ആസാദി കി അമൃത മഹോത്സവ്’ ആഘോഷങ്ങൾക്കിടെ വിട്ടയച്ചു. സ്ത്രീ ശക്തിയെക്കുറിച്ച് സംസാരിക്കുന്നവർ രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രീ, നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് രാജ്യം കാണുന്നുണ്ട്’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!