KSDLIVENEWS

Real news for everyone

കാബൂളിലെ പള്ളിക്കകത്തെ സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളുമെന്ന് സംശയം, മരണം മുപ്പത് കടന്നു

SHARE THIS ON

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്കുള്ളിലെ സ്ഫോടനത്തില്‍ മൂപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായി റപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ കാബൂളിലെ കോട്ടാലെ ഖര്‍ഖാനക്ക് സമീപത്തെ പള്ളിയിലാണ് ഉഗ്ര സ്ഫോടനം ന‌ടന്നത്. സ്ഫോടനത്തില്‍ 40-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുമെന്ന് കാബൂള്‍ സുരക്ഷാ കമാന്‍ഡ് വക്താവ് ഖാലെദ് സര്‍ദാന്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തെ പ്രാര്‍ഥനക്കിടെയാണ് ഭീകരാക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലപ്പെട്ടവരില്‍ മസ്ജിദിന്റെ ഇമാമും ഉള്‍പ്പെടുന്നു.

മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇന്റലിജന്‍സ് സംഘവും അന്വേഷണം തുടരുകയാണ്. അതേസമയം, എത്രപേര്‍ കൊല്ലപ്പെട്ടെന്നതില്‍ താലിബാന്‍ ഔദ്യോഗിക വിശദീകരണം നല്‍കി‌യിട്ടില്ല. ഈ മാസം 11ന് കാബൂളിലെ മദ്റസയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ താലിബാന്‍ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു.

പ്രാര്‍ഥനക്കിടെ പള്ളിയില്‍ ബോംബ് സ്ഫോടനം; കാബൂളില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാല്‍ നഷ്ടപ്പെട്ട ഒരാള്‍ കൃത്രിമ കാലില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2020 ഒക്ടോബറില്‍ പെഷവാറില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ നിന്ന് ഷെയ്ഖ് റഹീമുള്ള രക്ഷപ്പെട്ടിരുന്നു.

വിഭജന സമയത്ത് മുറിവുണക്കി മുസ്ലിംങ്ങളെ ഇന്ത്യയോട് ചേര്‍ത്തുപിടിച്ച ‘ മൗലാന അബുള്‍ കലാം ആസാദ്’

താലിബാന്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്ബോഴും അഫ്ഗാനില്‍ ഭീകരാക്രമണം തുടരുകയാണ്. ഐ എസ് ഖൊറാസാനാണ് അഫ്ഗാനിലെ അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് താലിബാന്‍ പറയുന്നത്. അതേസമയം, അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ സവാഹിരിയെ അമേരിക്ക അഫ്ഗാനില്‍ വെച്ച്‌ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു. അമേരിക്കന്‍ നടപടിക്കെതിരെ താലിബാന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രവേശിച്ച്‌ അക്രമണം നടത്തരുതെന്നായിരുന്നു താലിബാന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!