KSDLIVENEWS

Real news for everyone

ഓഫിസിൽ കയറി വെട്ടിനുറുക്കി, അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു; നടുങ്ങി തമിഴകം

SHARE THIS ON

ചെന്നൈ ∙ തമിഴ്‍നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി വെട്ടിക്കൊന്നു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളുണ്ട്.

കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക് ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവരെ വടിവാൾ വീശി സംഘം അകറ്റിനിർത്തി. നിമിഷങ്ങൾക്കകം വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു.


വിവരമറിഞ്ഞെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!