വസ്ത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അനാവശ്യം; സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കി

കൊച്ചി∙ ലൈംഗികാതിക്രമം ആരോപിച്ചുള്ള കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കൊയിലാണ്ടിയിൽ ക്യാംപിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ അനുവദിച്ച മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്. പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രനെ അറസ്റ്റു ചെയ്യരുതെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ്.

